കുളിക്കാനിറങ്ങിയപ്പോൾ അപകടം; താമരശേരിയിൽ ഒന്പത് വയസുകാരൻ മുങ്ങിമരിച്ചു
Saturday, April 19, 2025 10:50 AM IST
കോഴിക്കോട്: താമരശേരി വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഒന്പത് വയസുകാരൻ മുങ്ങി മരിച്ചു. അണ്ടിക്കോട് ഓർകോട്ടുകുനിയിൽ ഷാഫിയുടെ മകൻ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്.
വെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയതാണ് മുഹമ്മദ് ഫസീഹ്. വൈകിട്ട് ഏഴ് കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വെളിമണ്ണ കടവിൽ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് നിഗമനം. മാതാവ്: ഫൈറൂസ.