കൊല്ലത്ത് വന്‍ ലഹരിവേട്ട; 109 ചാക്ക് നിരോധിത പുകയില ഉത്പന്നം പിടികൂടി
Saturday, April 19, 2025 8:31 AM IST
കൊല്ലം: കൊല്ലം നഗരത്തിലൂടെ വാഹനത്തില്‍ കടത്തിയ 109 ചാക്ക് നിരോധിത പുകയില ഉത്പന്നം പിടികൂടി. ഇന്ന് പുലര്‍ച്ചെ മൂന്നോടെ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
ഡ്രൈവര്‍ വാഹനവുമായി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ വാഹനം ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.