പാലക്കാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Saturday, April 19, 2025 1:50 AM IST
പാലക്കാട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാലക്കാട് പറമ്പിക്കുളത്ത് ആണ് സംഭവം.
പറമ്പിക്കുളം കടവ് ഉന്നതിയിലെ ഗിരിജനാണ് പരിക്കേറ്റത്. വീട്ടിക്കുന്ന് ദ്വീപിൽ വച്ച് ഇയാളെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
ഇയാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാളെ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.