ബത്തേരിയിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടത്തി; പ്രതി പിടിയിൽ
Saturday, April 19, 2025 1:00 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിൽ കടയുടെ മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. കർണാടക കൗദള്ളി മുസ്ലിം ബ്ലാക്ക്സ്ട്രീറ്റ് ഇമ്രാൻ ഖാനാണ് പിടിയിലായത്.
കൗദള്ളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ നാലിനാണ് ബത്തേരിയിൽനിന്ന് സ്പ്ലെണ്ടർ ബൈക്ക് മോഷണം പോയത്.
തുടർന്ന് ഉടമ പോലീസിന് പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പിന്നാലെ അന്വേഷണ സംഘം കർണാടകയിൽ എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.