തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​യെ പി​ന്തു​ണ​ച്ച് കാ​സ (ക്രി​സ്ത്യ​ൻ അ​ല​യ​ൻ​സ് ആ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ആ​ക്ഷ​ൻ) സു​പ്രീംകോ​ട​തി​യി​ൽ. വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം മു​ന​മ്പം നി​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചെ​ടു​ത്തോ​ളം നി​ർ​ണാ​യ​കാ​ണെ​ന്നാ​ണ് കാ​സ പ​റ​യു​ന്ന​ത്.

സു​പ്രീം കോ​ട​തി​യി​ൽ നി​ന്ന് ഉ​ണ്ടാ​കു​ന്ന ഏ​ത് തീ​രു​മാ​ന​വും മു​ന​മ്പം നി​വാ​സി​ക​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്നും മു​സ്ലീം ലീ​ഗ് ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​രാ​നു​ള്ള അ​പേ​ക്ഷ​യി​ൽ കാ​സ നി​ല​പാ​ടെ​ടു​ത്തു. കേ​ര​ള​ത്തി​ൽ നി​ന്ന് നി​യ​മ​ത്തെ പി​ന്തു​ണ​ച്ച് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കു​ന്ന ആ​ദ്യ സം​ഘ​ട​ന​യാ​ണ് കാ​സ.