മധ്യപ്രദേശിൽ ഭാര്യയും കാമുകന്റെ സുഹൃത്തുക്കളും യുവാവിനെ കുത്തിക്കൊന്നു
Friday, April 18, 2025 1:28 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ബുർഹാൻപൂരിൽ 17കാരിയായ ഭാര്യയും കാമുകന്റെ സുഹൃത്തുക്കളും ചേർന്ന് 25കാരനെ കുത്തിക്കൊന്നു.
ഗോൾഡൻ പാണ്ഡെ (രാഹുൽ) ആണ് കൊല്ലപ്പെട്ടത്. ഇൻഡോർ - ഇച്ചാപൂർ ഹൈവേയിലെ ഐടിഐ കോളജിന് സമീപംവച്ച് പ്രതികൾ രാഹുലിനെ പൊട്ടിയ ബിയർ ബോട്ടിൽ ഉപയോഗിച്ച് 36 തവണ കുത്തുകയായിരുന്നു.
സംഭവത്തിൽ കൗമാരക്കാരിയായ പെൺകുട്ടിയെയും ഇവരുടെ കാമുകനെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പോലീസ് പിടികൂടി.
നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതികൾ ഇരുചക്രവാഹനത്തിൽ വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ബുർഹാൻപൂർ പോലീസ് സൂപ്രണ്ട് (എസ്പി) ദേവേന്ദ്ര പട്ടീദാർ പറഞ്ഞു.
പിടിയിലായവർക്കെതിരെ കൊലപാതകം, കൊലപാതക ഗൂഢാലോചന, തെളിവുകൾ മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.