തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ സ​മ​രം​ചെ​യ്യു​ന്ന ആ​ശ വ​ർ​ക്ക​ർ​മാ​ർ. വേ​ത​നം സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ൻ ക​മ്മി​റ്റി​യെ വെ​ച്ചെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ക​ള്ള​ സ​ത്യ​വാ​ങ് മൂ​ലം ന​ൽ​കി​യെ​ന്നാ​ണ് ആ​ശ വ​ർ​ക്ക​ർ​മാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ച്ച​തെ​ന്നും ആ​ശ വ​ർ​ക്ക​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു.

സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ ബോ​ധ​പൂ​ർ​വം തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. നാ​ളി​തു​വ​രെ​യാ​യി ക​മ്മി​റ്റി​യെ രൂ​പീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ശ ​വ​ർ​ക്ക​ർ​മാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

അ​തേ​സ​മ​യം ആ​ശ വ​ർ​ക്ക​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രെ 69-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. നി​രാ​ഹാ​ര സ​മ​രം 29-ാം ദി​വ​സ​ത്തി​ലേ​ക്കും ക​ട​ന്നു. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രേ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് ആ​ശ​മാ​രു​ടെ നി​ല​പാ​ട്.