ചെർപ്പുളശേരിയിൽ പിക്കപ്പ് വാൻ ചായക്കടയിലേയ്ക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു
Thursday, April 17, 2025 6:59 AM IST
പാലക്കാട്: ചെർപ്പുളശേരിയിൽ ചായക്കടയിലേയ്ക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി. അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശിയായ യുവാവാണ് മരിച്ചത്.
നാല് പേർക്ക് പരിക്കേറ്റു. ചെർപ്പുളശേരി തിരുവാഴിയോടാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.