മുണ്ടക്കയത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
Wednesday, April 16, 2025 11:22 PM IST
കോട്ടയം: മുണ്ടക്കയം-വണ്ടൻപതാൽ റോഡിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം പാറയിയമ്പലം കല്ലുതൊട്ടിയിൽ അരുൺ, ചെറുതോട്ടയിൽ അഖിൽ എന്നിവരാണ് മരിച്ചത്.
മുണ്ടക്കയം കോരുത്തോട് പാതയിൽ മൂന്ന് സെന്റിന് സമീപമാണ് അപകടം. മറ്റൊരു കാറിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് പാതയുടെ വശത്തേക്ക് വീഴുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്നവർ മരിച്ച യുവാക്കളുടെ സുഹൃത്തുക്കളായിരുന്നു. യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.