കോഴിക്കോട്ട് പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു
Wednesday, April 16, 2025 2:50 PM IST
കോഴിക്കോട്: ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. മുനവ്വറലി ആണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ മഹനുദ്ധീൻ ഉലു മദ്രസ കോമ്പൗണ്ടിലെ കിണറ്റിൽ വീഴുകയായിരുന്നു.
നാട്ടുകാർ ഉടനെ കുട്ടിയെ പുറത്തെടുത്തു കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുകൾക്ക് വിട്ടുനൽകും. ചെക്യാട് സൗത്ത് എംഎൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് മുനവ്വറലി.