അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; ആലപ്പുഴയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Wednesday, April 16, 2025 10:12 AM IST
ആലപ്പുഴ: അരൂകുറ്റിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വീട്ടമ്മയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അരൂക്കുറ്റി സ്വദേശി വനജ(50) ആണ് മരിച്ചത്.
അയല്‍വാസികളായ വിജേഷും ജയേഷുമാണ് ഇവരെ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ തൊട്ടടുത്തുണ്ടായിരുന്ന ചുറ്റിയെടുത്ത് ഇവര്‍ വനജയെ ആക്രമിക്കുകയായിരുന്നു. വിജേഷും ജയേഷും നിലവില്‍ ഒളിവിലാണ്.
ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതികളും വനജയുമായി ഇടയ്ക്കിടെ പ്രശ്നം ഉണ്ടാകാറുണ്ടെന്ന് പോലീസ് പറഞ്ഞു.