മദ്യപാനത്തിനിടെ തർക്കം; സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
Wednesday, April 16, 2025 8:14 AM IST
തൃശൂർ: വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ അനിൽകുമാറാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. മദ്യപാനത്തിനത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ അനിൽകുമാറിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി തന്നെയാണ് ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് ഇയാളെ ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.