ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; ഒരാളുടെ നില ഗുരുതരം
Wednesday, April 16, 2025 7:43 AM IST
കോട്ടയം: ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം. ശബരിമല പാതയിൽ എരുമേലി കണമല അട്ടിവളവിലാണ് സംഭവം.
കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 30ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.