ആ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വൃ​ക്ക രോ​ഗ​ത്തി​ന് ചി​കി​ത്സ​ക്കെ​ത്തി​യ സ്ത്രീ ​മ​രി​ച്ചു. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സം​ഭ​വം.

പു​ന്ന​പ്ര സ്വ​ദേ​ശി ത​സ്‌​നി​യാ​ണ് (44) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഇ​വ​രെ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ര​ക്ത സ​മ്മ​ർ​ദം കൂ​ടി​യ​തി​നാ​ൽ ഇ​വ​രെ സ്‌​കാ​നിം​ഗി​ന് വി​ധേ​യ​യാ​ക്കി​. തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

രണ്ട് വർഷമായി ഇവർ ഡയാലിസിസിന് വിധേയയായിരുന്നു.