വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Wednesday, April 16, 2025 3:42 AM IST
ഇടുക്കി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അടിമാലി ഇരുന്നൂറേക്കര്‍ കൂട്ടാനിക്കല്‍ ജോയിയുടെ ഭാര്യ ലൈസാമ്മ (59) ആണ് മരിച്ചത്.
തിങ്കളാഴ്ചയായിരുന്നു ഇവർക്ക് അപകടം സംഭവിച്ചത്. 200 ഏക്കറില്‍ വച്ച് ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ലൈസാമ്മ മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത്.