കോട്ടയത്ത് രണ്ട് കുട്ടികളുമായി അമ്മ പുഴയില്‍ ചാടി മരിച്ചു
Tuesday, April 15, 2025 4:22 PM IST
കോട്ടയം: അയര്‍ക്കുന്നത്ത് രണ്ട് പെണ്മക്കളുമായി അമ്മ പുഴയില്‍ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനിയും അഭിഭാഷകയുമായ ജിസ്മോളും ഇവരുടെ അഞ്ചും രണ്ടും വയസുള്ള കുട്ടികളുമാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പള്ളിക്കുന്ന് കടവില്‍ കുട്ടികളുമായി ഇരുചക്ര വാഹനത്തിൽ എത്തിയ യുവതി പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവരെ പുഴയില്‍നിന്ന് കരയ്ക്കെത്തിച്ച് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഹൈക്കോടതി അഭിഭാഷകയും മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് മരിച്ച ജിസ്മോള്‍. എന്താണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.