ബാലരാമപുരത്ത് പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ചു; പാൽ കച്ചവടക്കാരൻ മരിച്ചു
Sunday, April 13, 2025 10:24 PM IST
തിരുവനന്തപുരം: ബാലരാമപുരത്ത് മീനുമായി പോയ പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച് പാൽ കച്ചവടക്കാരൻ മരിച്ചു. അവണാകുഴി രാമപുരം കെആര്‍ നിവാസില്‍ ആർ.എസ്. കുമാര്‍(50) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ചിന് ബാലരാമപുരം കൊടി നടയ്ക്ക് സമീപം ദേശീയ പാതയിലായിരുന്നു അപകടം. പാലുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ മീനുമായി വന്ന പിക്അപ് വാഹനം ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിക്അപ് വാന്‍ അമിത വേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് പ്രദേശത്തുണ്ടായിരുന്നവര്‍ പോലീസിനെ അറിയിച്ചു.