പോക്സോ കേസിൽ പാസ്റ്റർ അറസ്റ്റിൽ
Sunday, April 13, 2025 9:28 PM IST
കോയമ്പത്തൂർ: പോക്സോ കേസിൽ ഒളിവിലായിരുന്ന യുവ പാസ്റ്ററെ കോയന്പത്തൂർ പോലീസ് മൂന്നാറിൽ നിന്ന് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കിംഗ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോണ്‍ ജെബരാജ് (37) ആണ് പിടിയിലായത്.
2024 മേയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. 11 മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടികളുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്.
കോയന്പത്തൂരിലെ ഒരു വീട്ടിൽ പ്രാർഥനയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.