ബാറ്റിംഗ് വെടിക്കെട്ടുമായി മുംബൈ; ഡൽഹിക്ക് 206 റൺസ് വിജയലക്ഷ്യം
Sunday, April 13, 2025 9:24 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് മുംബൈ എടുത്തത്.
തിലക് വർമ, റയാൻ റിക്കിൾടൺ, സൂര്യകുമാർ യാദവ്, നമാൻ ദിർ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് മുംബൈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 59 റൺസെടുത്ത തിലക് വർമയാണ് മുംബൈയുടെ ടോപ് സ്കോറർ. 33 പന്തിൽ ആറ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്.
റിക്കിൽടൺ 41 റൺസാണ് എടുത്തത്. 25 പന്തിൽ നിന്നാണ് താരം 41 റൺസെടുത്തത്. സൂര്യകുമാർ യാദവ് 40 റൺസും നമാൻ ദിർ 38 റൺസും എടുത്തു.
ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവും വിപ്റജ് നിഗമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുകേഷ് കുമാർ ഒരു വിക്കറ്റും എടുത്തു.