വയനാട് ടൗണ്‍ഷിപ്പ്; എൽസ്റ്റൺ എസ്റ്റേറ്റിൽ ഇന്നു മുതൽ തൊഴിലാളി സമരം
Sunday, April 13, 2025 6:22 AM IST
കല്‍പ്പറ്റ: ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി ടൗൺഷിപ്പ് നിർമിക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്. ടൗൺഷിപ്പിന്റെ പ്രാരംഭ നിര്‍മാണം ശനിയാഴ്ച മുതൽ ആരംഭിച്ചിരുന്നു.
ശമ്പള കുടിശികയും ആനുകൂല്യങ്ങളും നൽകാതെ ടൗൺഷിപ്പ് നിർമാണം ആരംഭിച്ചതിനാലാണ് ഇന്നു മുതൽ സമരം തുടങ്ങുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയനാണ് സത്യഗ്രഹ സമരം നടത്തുന്നത്.
ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്. നിലം നികത്തുന്നതടക്കമുള്ള പ്രാരംഭ നിര്‍മാണം പ്രവർത്തികൾ ആരംഭിച്ചതോടെയാണ് തൊഴിലാളികൾ രംഗത്ത് എത്തിയത്.
എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്.