തഹാവൂർ റാണയെ കൊച്ചിയിൽ എത്തിക്കും; പ്രാദേശിക സഹായം കിട്ടിയോയെന്ന് അന്വേഷിക്കും
Sunday, April 13, 2025 5:40 AM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രണക്കേസിലെ പ്രതിയായ തഹാവൂർ റാണയെ കൊച്ചിയിൽ എത്തിക്കും. മുംബൈയിലെ ഭീകരാക്രണത്തിന് പത്ത് ദിവസം മുമ്പ് 2008 നവംബർ പതിനാറിനാണ് റാണ കൊച്ചി മറൈൻ ഡ്രൈവിലെ ഹോട്ടലിൽ മുറിയിടുത്തത്.
ഭാര്യയ്ക്കൊപ്പം രണ്ട് ദിവസം ഇയാൾ ഇവിടെ താമസിച്ചിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലിൽ അറിയിച്ചിരുന്നത്. എന്നാൽ എന്തിനാണ് ഇയാൾ കൊച്ചിയിൽ വന്ന് എന്നതിനെക്കുറിച്ചാണ് എൻഐഎ പരിശോധിക്കുന്നത്.
റാണയ്ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്. കൊച്ചി മാത്രമല്ല ബംഗളൂരു, ആഗ്ര അടക്കമുള്ള മറ്റ് നഗരങ്ങളും ഇക്കാലത്ത് റാണ സന്ദർശിച്ചിരുന്നു.
കൊച്ചിയടക്കമുള്ള നഗരങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.