മൈസൂരുവിൽ വാഹനാപകടം; മലയാളി യുവതിക്ക് ദാരുണാന്ത്യം
Sunday, April 13, 2025 5:01 AM IST
ബംഗളൂരു: മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മൈസൂരു നഞ്ചൻഗുഡിനടുത്തുള്ള കൊട്ഗൊള എന്ന സ്ഥലത്തുവച്ചുണ്ടായ അപകടത്തിൽ കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി കാർത്തിക ബിജു (24) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഗിരിശങ്കർ തരകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാർത്തികയുടെ ജീവൻ രക്ഷിക്കാനായില്ല.
യുവാവ് ഗുരുതര പരിക്കുകളോടെ മൈസൂരു ജെഎസ്എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കാർത്തികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു കാർത്തിക അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്.