ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ നാ​ഷ​ണ​​ൽ ഹെ​റാ​ൾ​ഡി​ന്‍റെ 661 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് പ​തി​ച്ചു.

ഡ​ൽ​ഹി ഐ​ടി​ഒ​യി​ലെ ഹെ​റാ​ൾ​ഡ് ഹൗ​സ്, മും​ബൈ​യി​ലെ ബാ​ന്ദ്ര പ്ര​ദേ​ശ​ത്തെ സ്ഥ​ലം, ല​ക്നോ​വി​ലെ ബി​ഷേ​ശ്വ​ർ നാ​ഥ് റോ​ഡി​ലു​ള്ള എ​ജെ​എ​ൽ കെ​ട്ടി​ടം എ​ന്നി​വ അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ത​ട​യ​ൽ നി​രോ​ധ​ന നി​യ​മം പ്ര​കാ​രം ക​ണ്ടു​കെ​ട്ടാ​നാ​ണ് നോ​ട്ടീ​സ്.

2023 ന​വം​ബ​റി​ൽ ഇ​ഡി ക​ണ്ടു​കെ​ട്ടി​യ ഈ ​സ്വ​ത്തു​ക്ക​ൾ നി​യ​മ​ത്തി​ലെ എ​ട്ടാം വ​കു​പ്പ്, റൂ​ൾ 5(1) എ​ന്നി​വ പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​നാ​ണ് ഇ​ഡി നീ​ക്കം.

സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും ചേ​ർ​ന്ന് ഫ​ണ്ട് ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യം സ്വാ​മി ന​ൽ​കി​യ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​ഡി ന​ട​പ​ടി.