ശപഥം പിൻവലിച്ച് അണ്ണാമലൈ; ചെരുപ്പ് ധരിച്ചു
Sunday, April 13, 2025 3:23 AM IST
ചെന്നൈ: ഡിഎംകെയെ അധികാരത്തിൽ നിന്നും പുറത്താക്കും വരെ ചെരിപ്പണിയില്ലെന്ന ശപഥം തമിഴ്നാട് മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ പിൻവലിച്ചു.
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാർ നാഗേന്ദ്രന്റെ അഭ്യർഥനയെ തുടർന്നാണ് തന്റെ ശപഥത്തിൽ നിന്ന് പിന്മാറിയതെന്ന് അണ്ണാമലൈ പറഞ്ഞു. 2024 ഡിസംബറിലാണ് അണ്ണാമലൈ ശപഥം ചെയ്തത്.
ഡിഎംകെയെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ ചെരുപ്പ് ഊരിമാറ്റുകയും ചെയ്തിരുന്നു.