പകര തീരുവ മരവിപ്പിച്ചതിനു പിന്നാലെ യുഎസ് ഓഹരി വിപണിയിൽ വൻ കുതിപ്പ്
Thursday, April 10, 2025 6:26 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് ഓഹരി വിപണിയിൽ വൻ കുതിപ്പ്. ഡൗൺജോൺസ് സൂചിക എട്ട് ശതമാനം ഉയർന്നു. നാസ്ഡാക് 12 ശതമാനവും, എസ് ആൻഡ് പി 500 ഒൻപത് ശതമാനവും ഉയർന്നു. പകര തീരുവ പ്രഖ്യാപനം മരവിപ്പിച്ചതോടെയാണ് പ്രധാന സൂചികകൾ കുതിച്ചുയർന്നത്.
ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവയാണ് അമേരിക്ക മരവിപ്പിച്ചത്. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു.
അതേസമയം, ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്.