പ​ത്ത​നം​തി​ട്ട: പ​തി​നാ​റു​കാ​ര​നെ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​നാ​ക്കി​യ കും​ഗ്ഫു അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. പ​ന്ത​ളം ഉ​ള​നാ​ട് സ​ജി ഭ​വ​നം വീ​ട്ടി​ൽ സാം ​ജോ​ൺ (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ ഉ​ള​നാ​ട് ന​ട​ത്തു​ന്ന കും​ഗ്ഫു പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ വ​ച്ചാ​ണ് കൗ​മാ​ര​ക്കാ​ര​നു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ച​ത്. 2023 ഓ​ഗ​സ്റ്റ് 15 ന് കു​ട്ടി​യെ സ്ഥാ​പ​ന​ത്തി​ൽ വ​ച്ച് ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി, തു​ട​ർ​ന്ന് പ​ല ദി​വ​സ​ങ്ങ​ളി​ലും ഇ​ത് ആ​വ​ർ​ത്തി​ച്ചു. ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തെന്നാണ് കേസ്.

കു​ട്ടി​യെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി. തു​ട​ർ​ന്ന് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു. സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തി​നെ​തു​ട​ർ​ന്നു ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.