മന്ത്രി ഒ.ആർ. കേളുവിന് എസ്കോർട്ട് പോയ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
Wednesday, April 9, 2025 8:34 PM IST
കൊല്ലം: പത്താനാപുരത്ത് മന്ത്രി ഒ.ആർ. കേളുവിന് എസ്കോർട്ട് പോയ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.
പത്തനാപുരം വാഴത്തോപ്പിലാണ് അപകടം നടന്നത്. കടയ്ക്കൽ സ്റ്റേഷനിലെ ജീപ്പ് വഴിയരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.
തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.