യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍
Tuesday, April 8, 2025 3:51 PM IST
വാർസോ: പ്രമുഖ യുക്തിവാദിയായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ച് 28നായിരുന്നു അറസ്റ്റെന്ന് ഫിന്‍ലന്‍ഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ നിര്‍ദേശപ്രകാരം 2020 ലെ വീസ തട്ടിപ്പുകേസില്‍ സനലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 2012 ല്‍ മതനിന്ദാ കേസില്‍പ്പെട്ട് ഇന്ത്യവിട്ട സനല്‍ പിന്നീട് ഫിന്‍ലന്‍ഡിലായിരുന്നു താമസം.
രാജ്യാന്തര കോണ്‍ഫറൻസില്‍ പങ്കെടുക്കാനാണ് പോളണ്ടിലെത്തിയത്. വിദ്വേഷകരമായ പരാമര്‍ശത്തെ തുടര്‍ന്ന് 2012-ല്‍ കത്തോലിക്കാസഭ ഇയാള്‍ക്കെതിരേ കേസ് കൊടുത്തിരുന്നു.