ആർഎസ്എസ് ഗണഗീതം: കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടും
Monday, April 7, 2025 9:13 PM IST
കൊല്ലം: ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ നടപടിയുമായി ദേവസ്വം ബോർഡ്. കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ തിരുവിതംകൂർ ദേവസ്വം ബോർഡിന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. ആർഎസ്എസ് ഗണഗീതം ആലപിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ക്ഷേത്ര പരിസരത്ത് ആർഎസ്എസ് കൊടിയും തോരണങ്ങളും കെട്ടിയതായുള്ള പരാതി ലഭിച്ചതായി ദേവസ്വം ബോർഡ് പറയുന്നു.
ഇതിന്മേൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം നടത്തുന്നതിനിടെയാണ് ആർഎസ്എസ് ഗണഗീതം ആലപിച്ചത്. ഇത് ബോധപൂർവം ചെയ്തതാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തുന്നു.