ചോദ്യം ചെയ്യൽ ആറുമണിക്കൂർ നീണ്ടു; ഗോകുലം ഗോപാലനെ വിട്ടയച്ചു
Monday, April 7, 2025 7:03 PM IST
കൊച്ചി: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു വിട്ടയച്ചു. ചോദ്യം ചെയ്യൽ ആറുമണിക്കൂർ നീണ്ടു. ചോദ്യം ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്നും അതിന് മറുപടി പറയേണ്ട ചുമതല തനിക്കുണ്ടെന്നും ഗോകുലം ഗോപാലന് മാധ്യമങ്ങളോടു പറഞ്ഞു.
ഇഡി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഗോകുലത്തിന്റെ കോർപറേറ്റ് ഓഫീസിലും ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു.
ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായിയിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.