സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങള്‍: കെ.ബി.ഗണേഷ് കുമാര്‍
Monday, April 7, 2025 3:03 PM IST
തിരുവനന്തപുരം: സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കമ്മീഷണര്‍ സിനിമ ഇറങ്ങിയ ശേഷം കാറിന് പിറകില്‍ എസ്പിയുടെ തൊപ്പി വച്ചിരുന്ന ആളാണ് സുരേഷ് ഗോപിയെന്നും ഗണേഷ് പ്രതികരിച്ചു.
സുരേഷ് ഗോപിയെ തെരഞ്ഞെടുത്ത തൃശൂരുകാർക്കാണ് അബദ്ധം പറ്റിയത്. അദ്ദേഹത്തെക്കൊണ്ട് അവർക്ക് എന്തെങ്കിലും ഉപകാരം ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
തൃശൂരുകാര് അനുഭവിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് സുരേഷ് ഗോപി പറഞ്ഞിരുന്നു. അത് ശരിയായെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.