കേന്ദ്രകമ്മിറ്റിയിലേക്ക് മത്സരിച്ച ഡി.എല്‍. കാരാഡിനു ലഭിച്ചത് 31 വോട്ടുകള്‍, ഫലമെത്തും മുമ്പ് മടങ്ങി
Sunday, April 6, 2025 3:36 PM IST
മധുര: സിപിഎം കേന്ദ്രകമ്മിറ്റി പാനലിനെതിരെ മത്സരിച്ച മഹാരാഷ്ട്രയില്‍നിന്നുള്ള പ്രതിനിധി ഡി.എല്‍. കാരാഡ് പരാജയപ്പെട്ടു. 31 വോട്ട് ആണ് അദ്ദേഹത്തിനു ലഭിച്ചത്. സിഐടിയു മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും സിഐടിയു അഖിലേന്ത്യാവൈസ് പ്രസിഡന്റുമായ കാരാഡ് പ്രാതിനിധ്യം ഉന്നയിച്ചാണ് മത്സരിച്ചത്.
മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നും കാരാഡ് പ്രതികരിച്ചു. മത്സരം ആരോടുമുള്ള പ്രതിഷേധമല്ലെന്നും പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ ജനാധിപത്യപരമായ രീതി ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഫലം വരുന്നതിനു മുമ്പ് തന്നെ അദ്ദേഹം മടങ്ങുകയാണുണ്ടായത്.