കോഴിക്കോട്ട് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
Sunday, April 6, 2025 3:20 PM IST
കോഴിക്കോട്: ഗോവിന്ദപുരത്ത് 12 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. പൊക്കുന്ന് സ്വദേശി അരുൺ കുമാർ, മയിലാംപാടി സ്വദേശി റിജുൽ എന്നിവരാണ് പിടിയിലായത്.
ഡ്രോൺ പറത്തിയുള്ള ഡാൻസാഫ് സംഘത്തിന്റെ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.