മെഡിക്കൽ എമർജൻസി; തുർക്കിയിൽ അടിയന്തര ലാൻഡിംഗ് നടത്തി വിർജിൻ അറ്റ്ലാന്റിക് വിമാനം
Thursday, April 3, 2025 8:55 PM IST
അങ്കാറ: ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വിമാനം തുർക്കിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. 200ലധികം ഇന്ത്യക്കാർ 20 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്
വിർജിൻ അറ്റ്ലാന്റിക് വിമാനമാണ് ഡിയാർബക്കിർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. മെഡിക്കൽ എമർജൻസി കാരണമാണ് വിഎസ് 358 എന്ന വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.
ഒരു യാത്രക്കാരന് പാനിക് അറ്റാക്ക് സംഭവിച്ചതോടെയാണ് വിമാനം ലാൻഡ് ചെയ്തത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. വിമാന കമ്പനി ബദൽ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ എപ്പോൾ യാത്ര പുനരാരംഭിക്കാൻ കഴിയും എന്നറിയാതെ യാത്രക്കാർ അനിശ്ചിതത്വത്തിലാണ്.