ചെ​ന്നൈ: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍. ബി​ൽ ഇ​ന്ത്യ​യു​ടെ അ​ഖ​ണ്ഡ​ത​ക്കെ​തി​രാ​യ നീ​ക്ക​മാ​ണെ​ന്നും മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

വ​ഖ​ഫ് ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്റ്റാ​ലി​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ഡി​എം​കെ എം​എ​ൽ​എ​മാ​ർ ക​റു​ത്ത ബാ​ഡ്ജ​ണി​ഞ്ഞാ​ണ് നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ബി​ല്ലി​നെ​തി​രെ ത​മി​ഴ്നാ​ട് അ​സം​ബ്ലി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

വ​ലി​യ എ​തി​ർ​പ്പു​ക​ൾ ഉ​ള്ള​പ്പോ​ഴും പു​ല​ർ​ച്ചെ ര​ണ്ടി​ന് സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ വ​ഖ​ഫ് ബി​ൽ പാ​സാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.