കണ്ണൂരിൽ സ്കൂൾ വിദ്യാർഥിനി കിടപ്പുമുറിയിൽ മരിച്ചനിലയിൽ
Thursday, April 3, 2025 11:45 AM IST
തലശേരി: പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ തെക്കേ പാനൂരിലെ താഴെക്കണ്ടി റെജീന-മജീദ് ദമ്പതിമാരുടെ മകൾ റെന ഫാത്തിമയാണ് മരിച്ചത്.
ഇന്നു പുലർച്ചെ ഒന്നോടെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലാണ് പെൺകുട്ടിയെ കിടപ്പു മുറിയിൽ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനു ശേഷം പാനൂർ ജുമ മസ്ജിദിൽ കബറടക്കും.