മധ്യവേനൽ അവധിക്കാലത്ത് ക്ലാസ് വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ
Thursday, April 3, 2025 10:47 AM IST
തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് സർക്കാർ - എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ക്ലാസ് നടത്തരുതെന്ന് ബാലാവകാശ കമ്മീഷൻ. പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.
നിയമലംഘനം നടത്തുന്ന സ്കൂളുകൾക്കെതിരേ നടപടിയെടുക്കണമെന്നും ഉത്തരവുണ്ട്. കോടതി ഉത്തരവ് പ്രകാരം സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ 7:30 മുതൽ 10:30 വരെ ക്ലാസ് നടത്താം.
ട്യൂഷൻ സെന്ററുകളിലും ക്ലാസുകൾ 7:30 മുതൽ 10:30 വരെ മാത്രമേ നടത്താവൂ. ഏതെങ്കിലും വിധത്തിലുള്ള നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.