കർണാടകയിൽനിന്ന് കെഎസ്ആർടിസി ബസിൽ എംഡിഎംഎയുമായെത്തിയ യുവാവ് പിടിയിൽ
Thursday, April 3, 2025 6:26 AM IST
സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം പന്തല്ലൂര്‍ കടമ്പോട് മാമ്പ്ര വളപ്പില്‍ വീട്ടില്‍ ജാബിര്‍ അലി (29) ആണ് പിടിയിലായത്.
മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ഔട്ട്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയില്‍ ആണ് ഇയാൾ പിടിയിലായത്. 1.16 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തു.
കര്‍ണാടകയില്‍ നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് ഇയാൾ എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബസിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു.