ഹൈദരാബാദിൽ ജർമൻ യുവതിയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റിൽ
Thursday, April 3, 2025 4:55 AM IST
ഹൈദരാബാദ്: ജർമൻ യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി ഹൈദരാബാദ് നഗരത്തിൽ വച്ചായിരുന്നു സംഭവം.
നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കാണിക്കാമെന്ന് പറഞ്ഞാണ് വിദേശ വനിതയെയും ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെയും ഇയാൾ കാറിൽ കയറ്റി കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വഴിയിൽ ഇറക്കിയ ശേഷം യുവതിയെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിച്ച് കാറിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് മാർച്ച് ആദ്യവാരം ജർമൻ സ്വദേശികൾ ഹൈദരാബാദിൽ എത്തിയത്.