അർധസെഞ്ചുറിയുമായി ലിവിംഗ്സ്റ്റൺ, ബാറ്റിംഗ് വെടിക്കെട്ടുമായി ടിം ഡേവിഡ്; ആർസിബിക്ക് മികച്ച സ്കോർ
Wednesday, April 2, 2025 9:26 PM IST
ബംഗളൂരു: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച സ്കോർ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ആർസിബി എടുത്തത്.
അർധസെഞ്ചുറി നേടിയ ലിയാം ലിവിംഗ്സ്റ്റണിന്റെയും ജിതേഷ് ശർമയുടേയും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ടിം ഡേവിഡിന്റെയും മികവിലാണ് ആർസിബി 169 റൺസ് എടുത്തത്. 40 പന്തിൽ നിന്ന് 54 റൺസാണ് ലിവിംഗ്സ്റ്റൺ എടുത്തത്. ഒരു ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ലിവിംഗ്സ്റ്റണിന്റെ ഇന്നിംഗ്സ്.
ജിതേഷ് ശർമ 33 റൺസാണ് എടുത്തത്. ടിം ഡേവിഡ് 32 റൺസെടുത്തു. 18 പന്തിൽ നിന്നാണ് ഡേവിഡ് 32 റൺസെടുത്തത്. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തു. ശആയഅ കിഷോർ രണ്ടും അർഷാദ് ഖാൻ, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.