ഐപിഎൽ: ഗുജറാത്ത് ടൈറ്റൻസിന് ടോസ്, ആർസിബിക്ക് ബാറ്റിംഗ്
Wednesday, April 2, 2025 7:44 PM IST
ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻഡസ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെ ആര്‍സിബി ഇന്നിറങ്ങുന്നത്. അതേസമയം, ഗുജറാത്ത് പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തി. വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നില്ക്കുന്ന കാഗിസോ റബാഡക്ക് പകരം അര്‍ഷാദ് ഖാന് ഗുജറാത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തി.
തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും തകര്‍ത്ത് പോയന്റ് പട്ടികയില്‍ മുന്നിലാണ് ആർസിബി. രണ്ട് മത്സരങ്ങളിൽ ഒരു വിജയവും ഒരു തോൽവിയുമായി ഗുജറാത്ത് നാലാം സ്ഥാനത്താണ്.
ആര്‍സിബി പ്ലേയിംഗ് ഇലവന്: വിരാട് കോലി, ഫിൽ സാൾട്ട്, ദേവദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ, സുയാഷ് ശർമ്മ.
ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ. ഷാരൂഖ് ഖാൻ, രാഹുൽ തെവാത്തിയ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ദ് കൃഷ്ണ, ഇഷാന്ത് ശർമ.