ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ലഹരിവേട്ട; 2500 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
Wednesday, April 2, 2025 4:29 PM IST
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടത്തിയ 2500 കിലോ മയക്കുമരുന്ന് നാവികസേന പിടിച്ചെടുത്തു. വെസ്റ്റേൺ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍ ഐഎന്‍എസ് തര്‍കശ് ആണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.
സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷും ഹെറോയിനും പിടിച്ചെടുത്തത്. 2,386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടിച്ചെടുത്തെന്ന് അധികൃതർ പറഞ്ഞു.
ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. കടലിലൂടെ മയക്കുമരുന്ന് കടത്തുന്നു എന്ന വിവരത്തെ തുടർന്ന് നാവികസേനയുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.