സമ്മർ ബമ്പർ പാലക്കാടിന്
Wednesday, April 2, 2025 2:47 PM IST
തിരുവനന്തപുരം: 10 കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബമ്പർ ലോട്ടറിയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. SG 513715 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിൽ സുരേഷ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.
രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. SB 265947 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാന ജേതാക്കൾക്ക് (12 പേർക്ക്) ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്.
മൂന്നാം സമ്മാനത്തിന് അർഹമായ നന്പരുകൾ:- SA 248000, SB 259920, SC 108983, SD 116046, SE 212162, SG 160741, SA 454047, SB 193892, SC 313223, SD 195155, SE 385349, SG 347830