അതിർത്തി തർക്കം; ഒരാൾക്ക് വെട്ടേറ്റു
Monday, March 31, 2025 10:31 AM IST
പാലക്കാട്: അതിർത്തി തർക്കത്തിനിടെ സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. പാലക്കാട് മീറ്റ്ന സ്വദേശി ബാലകൃഷ്ണനാണ് വെട്ടേറ്റത്.
മതിൽ കെട്ടുന്പോൾ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബാലകൃഷ്ണന്റെ സഹോദരന്റെ മകൻ സുരേഷ് ഗോപിയെ പോലീസ് കസ്റ്റഡിയിലെടുത്തു.