തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ ഇ​മെ​യി​ൽ അ​യ​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി. ഷ​ർ​ണാ​സ് എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​എ​സ്പി ഓ​ഫീ​സി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് ഷ​ർ​ണാ​സ്.

ഷ​ർ​ണാ​സി​നെ ഞാ​റ​ക്ക​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം​മാ​റ്റു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ർ എ​എ​സ്പി ശ​ക്തി​സിം​ഗ് ആ​ര്യ​യു​ടെ പേ​രി​ലാ​ണ് വ്യാ​ജ ഇ​മെ​യി​ൽ അ​യ​ച്ച​ത്.

സ​ഹോ​ദ​ര​ന്‍റെ ഫ്രീ​സ് ചെ​യ്ത ബാ​ങ്ക് അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്കി​ലേ​ക്കാ​ണ് മെ​യി​ൽ അ​യ​ച്ച​ത്. എ​എ​സ്പി​യു​ടെ മെ​യി​ല്‍ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ത് വേ​രി​ഫൈ ചെ​യ്യാ​നാ​യി റൂ​റ​ല്‍ എ​സ്പി ഓ​ഫീ​സി​ല്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് എ​ത്തി​യ​ത് വ്യാ​ജ മെ​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ബാ​ങ്ക് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഷ​ര്‍​ണാ​സാ​ണ് മെ​യി​ല്‍ അ​യ​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.