വെടിക്കെട്ട് ബാറ്റിംഗുമായി നിതീഷ് റാണ; രാജസ്ഥാന് മികച്ച സ്കോർ
Sunday, March 30, 2025 9:34 PM IST
ഗോഹട്ടി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. 20 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് രാജസ്ഥാൻ നേടിയത്.
നിതീഷ് റാണയുടെ വെടിക്കെറ്റ് ബാറ്റിംഗാണ് രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. 36 പന്തിൽ 81 റൺസാണ് നിതീഷ് റാണ നേടിയത്.10 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതാണ് റാണയുടെ ഇന്നിംഗ്സ്.
നായകൻ റിയാൻ പരാഗ് 37 റൺസെടുത്തു. ആദ്യ ഇലവനിൽ ഇറങ്ങിയ സഞ്ജുവിന് 20 റൺസാണ് നേടാനായത്. ചെന്നൈയ്ക്ക് വേണ്ടി ഖലീൽ അഹ്മദ്, നൂർ അഹ്മദ്, മതീഷ പതിരണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം എടുത്തു.