ല​ക്നോ: ഛൈത്ര ​ന​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ സ​മീ​പ​ത്തെ മ​ത്സ്യ-​മാം​സ വി​ൽ​പ്പ​ന നി​രോ​ധി​ച്ചു. ഇ​ന്ന് മു​ത​ൽ ഒ​മ്പ​ത് ദി​വ​സ​ത്തേ​ക്കാ​ണ് ഛൈത്ര ​ന​വ​രാ​ത്രി ആ​ഘോ​ഷം.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് 500 മീ​റ്റ​റു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സ്യ-​മാം​സ വി​ൽ​പ്പ​ന​യാ​ണ് നി​രോ​ധി​ച്ച​ത്. ഏ​പ്രി​ൽ ആ​റി​ന് ആ​ഘോ​ഷി​ക്കു​ന്ന രാ​മ​ന​വ​മി​ക്ക് മു​ന്നോ​ടി​യാ​യി പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം മാം​സ വി​ൽ​പ്പ​ന​യ്ക്ക് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​നാ​യി പ്ര​ത്യേ​ക ജി​ല്ലാ​ത​ല സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും പോ​ലീ​സ്, ആ​രോ​ഗ്യം, ഗ​താ​ഗ​തം, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്യും.