എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസിനും നോട്ടീസ് അയച്ച് എൻസിപി
Sunday, March 30, 2025 2:34 AM IST
കൊച്ചി: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ മന്ത്രി എ.കെ. ശശീന്ദ്രന്, തോമസ് കെ. തോമസ് എംഎല്‍എ എന്നിവരെ അയോഗ്യരാക്കുന്നതിന് നടപടികൾ ആരംഭിച്ചതായി എൻസിപി സംസ്ഥാന പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി.
നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇരുവര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസയച്ചെന്ന് അദ്ദേഹം വാർത്തകുറിപ്പിൽ വ്യക്തമാക്കി.
ശശീന്ദ്രനും പാര്‍ട്ടി സ്ഥാനാർഥിയായി പാര്‍ട്ടി ചിഹ്നത്തിലാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും വിരുദ്ധമായാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്.
പാര്‍ട്ടിയുടെ എതിര്‍പക്ഷത്തുനില്‍ക്കുന്ന എൻസിപി (ശരദ് പവാര്‍) വിഭാഗത്തില്‍ അംഗത്വം എടുത്തതായി പാര്‍ട്ടിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുഹമ്മദ് കുട്ടി പറഞ്ഞു.