ആ​ല​പ്പു​ഴ: തി​രു​വ​ന​ന്ത​പു​ര​ത്തെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് ത​ട​ഞ്ഞു വ​ച്ച ഓ​ണ​റേ​റി​യം കി​ട്ടി​ത്തു​ട​ങ്ങി. ആ​ല​പ്പു​ഴ​യി​ലെ ആ​ശ​മാ​ർ​ക്കാ​ണ് 7000 രൂ​പ ല​ഭി​ച്ച​ത്.

നേ​ര​ത്തെ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം മു​ട​ങ്ങി​യ​തി​നെ​തി​രെ ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​റു​ടെ ക​സേ​ര​യി​ൽ വാ​ഴ ന​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് ഓ​ണ​റേ​റി​യം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സ​മ​രം. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ചു നീ​ക്കി.