പാലായിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Friday, March 28, 2025 4:23 PM IST
കോട്ടയം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലാ മുത്തോലിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം.
അയ്യപ്പൻകോവിൽ സ്വദേശി കീപ്പുറത്ത് ജിബിൻ ബിജു (22)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉപ്പുതറ പള്ളിക്കൽ സോനയെ (21) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബൈക്ക് ലോറിയിൽ ഇടിച്ചത്.